
പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ്
കല്‍പ്പറ്റ: സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശ്ശിക,
കുടിശ്ശികയുള്ള ക്ഷാമബത്ത എന്നിവ അടിയന്തരമായി വിതരണം ചെയ്യണമെന്ന് സര്‍വീസ് പെന്‍ഷനേഴ്സ് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബു ഗൂഡലായ് അദ്ധ്യക്ഷത വഹിച്ചു. പലസ്ത്തീനിലേയും ഗാസ്സയിലേയും കുട്ടികളുള്‍പ്പടെ കൊന്നൊടുക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഉറക്കം വെടിഞ്ഞ് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)