Posted By Ranjima KR Posted On

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം.  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടേയാണ് അറിയിപ്പ്. 

സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്. കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.


Comments (0)

Leave a Reply