
വയനാട്ടിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ധനസഹായം
കല്ലോടി: വയനാട്ടിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച ക്ഷീര കര്‍ഷകന്‍ പുളിഞ്ഞാമ്പറ്റ പറപ്പള്ളില്‍ തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ആണ് 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് തുക പ്രഖ്യാപിച്ചത്. കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സംസ്‌കാരത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടും മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
Comments (0)