Posted By Ranjima KR Posted On

പൊഴുതനയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ 11 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പൊഴുതന: പൊഴുതന ടൗണിനു സമീപം നിർമാണം നടക്കുന്ന വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 11.300 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുടർന്നു കഞ്ചാവ് സൂക്ഷിച്ചു വച്ച കുറ്റത്തിന് പൊഴുതന കാരാട്ട് ജംഷീർ അലി (35), ആലപ്പുഴ സൂര്യ ഭവനം ടി.എസ്. സുരേഷ് (27) എന്നിവർ പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവും‍‍ ഇവരെ അറസ്റ്റ് ചെയ്തു.

ഇരുവരും ജില്ലയിലെ പ്രധാന ലഹരി മരുന്ന് ഇടപാടുകാരാണ്.
ജംഷീർ അലി ഒട്ടേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാടു കടത്തുകയും ചെയ്ത വ്യക്തിയാണ്.

Comments (0)

Leave a Reply