Posted By Ranjima KR Posted On

സംസ്ഥാന ശിശുദിനാഘോഷം: വയനാടിന്റെ അഭിമാനമായ ജോയല്‍ ബിനോയിനെ അനുമോദിച്ചു

പുല്‍പ്പള്ളി: സംസ്ഥാന ശിശുക്ഷേമസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ നന്ദി പ്രസംഗകനായി അവസരം നേടി വയനാടിന് അഭിമാനമായി മാറിയ ആടിക്കൊല്ലി ദേവമാതാ എ.എല്‍.പി. സ്‌കൂളിലെ ജോയല്‍ ബിനോയിനെ വയനാട് സിറ്റി ക്ലബ്ബ് അനുമോദിച്ചു.

സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കുട്ടികള്‍ക്കാണ് ശിശുദിനാഘോഷത്തില്‍ സംസാരിക്കുന്നതിനുള്ള അവസരം ലഭിച്ചത്. സംസ്ഥാനതല ശിശുദിനാഘോഷത്തിന്റെ ആദ്യാവസാനം നേതൃത്വം നല്‍കിയത് ഈ അഞ്ച് വിദ്യാര്‍ഥികളായിരുന്നു.ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ജയരാജ് ഉപഹാരം കൈമാറി.

Comments (0)

Leave a Reply