
അഭിമാനമായി തിരുനെല്ലി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം
തിരുനെല്ലി: സഹകരണ വകുപ്പ് 2021 2022 വർഷത്തെ മികച്ച എസ് സി, എസ് ടി സഹകരണ സംഘത്തിനുള്ള ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തിരുനെല്ലി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം. 2021-2022 വർഷം വയനാട് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ആദരവ്. കേരള ബാങ്ക് ഡയറക്ടർ പി ഗാഗ്റിനിൽ നിന്നും ഭരണസമിതി പുരസ്കാരം ഏറ്റുവാങ്ങി.
ആദിവാസി വിഭാഗം കൂടുതലുള്ള മേഖലയാണ് തിരുനെല്ലി പഞ്ചായത്ത്. ഇത്തരത്തിൽ ഒരു നേട്ടം തിരുനെല്ലി പഞ്ചായത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തിയിരിക്കുകയാണ്
Comments (0)