Posted By Ranjima KR Posted On

ബാവലി ചെക്ക് പോസ്റ്റില്‍ മയക്കുമരുന്നുമായിമൂന്ന് മലപ്പുറം സ്വദേശികൾ പിടിയില്‍

ബാവലി: മാനന്തവാടി ബാവലി ചെക്ക് പോസ്റ്റില്‍ മയക്കുമരുന്നുമായി
മൂന്ന് പേര്‍ പിടിയില്‍.
ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാര്‍ യാത്രികരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂര്‍ സ്വദേശികളായ ആലാസംപാട്ടില്‍ വീട്ടില്‍ ഷിഹാബ് എ.പി (34), പട്ടത്ത് വീട്ടില്‍ സന്ദീപ്യപി (33), പയ്യാപന്തയില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ പി.പി (31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

Comments (0)

Leave a Reply