
കണ്ണോത്തുമല വാഹനാപകടത്തിൽമരണപ്പെട്ടവരെ അനുസ്മരിച്ച് ഓര്‍മ്മദിനം ആചരിച്ചു
തലപ്പുഴ: കണ്ണോത്തുമല വാഹനാപകടത്തില്‍ മരണപ്പെട്ട മക്കിമലയില്‍ ഒമ്പത് അമ്മമാരെയും , മറ്റ് വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെയും അനുസ്മരിച്ച് മോട്ടോര്‍ വഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓര്‍മ്മദിനം ആചരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്പിസി വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ റോഡ് സുരക്ഷയും സുരക്ഷിത യാത്രയും എന്ന വിഷയത്തില്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ടി എ സുമേഷ് ക്ലാസെടുത്തു.
പരിപാടിയിൽ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി അദ്ധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്‍ റോഡ് സുരക്ഷ സന്ദേശം നല്‍കി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)