
സിപിഎം നേതാവിന്റെ ഭാര്യയെ പിൻവാതിൽ വഴി നിയമനം നടത്തിയെന്ന് ആരോപണം: ശക്തമായി പ്രതിഷേധിക്കുമെന്ന് യുഡിഎഫ്
കുഞ്ഞോം: പ്രാദേശിക സി.പി.എം നേതാവിന്റ ഭാര്യയായ ദിവ്യഷാജുവിനെ പിൻവാതിൽ വഴി നിയമനം നടത്താൻ ശ്രമിച്ച പഞ്ചായത്ത് സി ഡി.എസ് ചയർമാന്റെ നടപടി അംഗീകരിക്കില്ലെന്നും ഇനിയും ഇവരെ തന്നെയാണ് നിയമിക്കുന്നതങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും യു.ഡി.എഫ് പാർലിമെന്ററി പാർട്ടിയോഗം മുന്നറിയിപ്പ് നൽകി. പൈതൃക മ്യൂസിയത്തിൽ പാർട്ട് ടൈം സ്വീപ്പർ താത്ക്കാലിക തസ്തികയിൽ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് നിയമിച്ചതെന്നാണ് ആരോപണം.
സി ഡി.എസിന്റെ ചാർജ് വഹിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചയർമാനോ മെമ്പർ സെക്രട്ടറി യോ അറിയാതെ നടത്തിയ അവിഹിത നിയമന നീക്കത്തിന്റെ പിന്നിൽ പ്രവർത്തിച്ച സി.ഡി.എസ് ചെയർ പേഴ്സൻ സ്ഥാനമൊഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആമിന സത്താർ പ്രീതാ രാമൻ കെ.എ.മൈമൂന,സിനി തോമസ് ഏലിയാമ്മ എന്നിവർ സംസാരിച്ചു.
Comments (0)