
കര്‍ഷരുടെ ഭൂമിക്ക് നികുതി നിഷേധിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
മേപ്പാടി: കര്‍ഷരുടെ ഭൂമിക്ക് നികുതി നിഷേധിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി. കോട്ടപ്പടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
വെള്ളരിമല, കോട്ടപ്പടി , തൃക്കൈപ്പറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എന്‍.ശശീന്ദ്രന്‍ ധര്‍ണ്ണഉദ്ഘാടനം ചെയ്തു. പരിപാടിയ്ക്ക് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു.
Comments (0)