
പുൽപ്പള്ളിയിൽ കഞ്ചാവുമായി 26 കാരൻ പോലീസിന്റെ പിടിയിൽ
പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുല്‍പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവം പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 760 ഗ്രാം കഞ്ചാവുമായി വന്ന ബത്തേരി സ്വദേശി മുക്കത്ത് അമല്‍ (26) നെ അറസ്റ്റു ചെയ്തത്. സി.പി.ഒമാരായ രമേശന്‍, ദിനേശന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
വരും ദിവസങ്ങളിലും വയനാട്ടിൽ ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Comments (0)